വൈഷ്ണവസമ്പ്രദായങ്ങളുടെ ഉല്‍പത്തി
റായ്ചൗധരി (ഏര്‍ലി ഹിസ്റ്ററി ഓഫ് ദി വൈഷ്ണവ സെക്റ്റ്) ഈ വാസുദേവസങ്കല്‍പ്പവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ ഇടയില്‍ അഞ്ചുതരം വിശദീകരണങ്ങള്‍ നിലവിലുള്ളതായി ചൂണ്ടിക്കാണിക്കുന്നു- (1) ഭാഗവതമതത്തിന്റെ ഉപജ്ഞാതാവായ വാസുദേവന്‍...
















