ജിഎസ്ടി പരിഷ്‌കാരങ്ങളും വിനോദസഞ്ചാരത്തിന്റെ പുതുപുലരിയും
ഒഴിവുസമയവിനോദം എന്നതിനപ്പുറമാണ് എല്ലായ്പ്പോഴും ഭാരതത്തിലെ വിനോദസഞ്ചാരം. നാഗരികതകള്‍ തമ്മിലുള്ള ചര്‍ച്ചയും, പൈതൃകം വഹിക്കുന്നതും, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് ഉത്തേജകവുമാണത്. എങ്കിലും, പതിറ്റാണ്ടുകളായി, ലഡാക്കിലെ ബുദ്ധവിഹാരങ്ങള്‍ മുതല്‍ കന്യാകുമാരിയുടെ...












