ഹരിപ്പാട് ചെല്ലപ്പ പണിയ്‌ക്കര്‍: നാദസ്വരത്തിലെ നാദസൗഭഗം
ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ മേടം ഒന്നിന് കൊടിയേറുന്ന ഉത്സവം എന്റെ ബാല്യകാലത്തിന് നിറപ്പകിട്ടേറ്റിയിരുന്ന അനുഭവമായിരുന്നു. അപ്പോഴേക്ക് വര്‍ഷാന്ത പരീക്ഷകളെല്ലാം കഴിഞ്ഞ്, മധ്യവേനലൊഴിവിന് സ്‌കൂളടച്ചു കഴിയും. മുത്തശ്ശന്റെയും...











