മഴക്കാലരോഗങ്ങളും പ്രതിരോധമാര്ഗങ്ങളും
മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെയാണ് നാം 'മഴക്കാലരോഗങ്ങള്' എന്ന് വിളിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകള് പെരുകുന്നതും, ഓടകളിലെയും അഴുക്കുചാലുകളിലെയും മലിനജലം ശുദ്ധജലസ്രോതസ്സുകളുമായി കലരുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നു....

















