കുളത്തിന് പറയാനുള്ളത്
നേരം വെട്ടം വീണു. അതത്രകാര്യമാക്കാതെ താന്തോന്നിക്കുളം നേരിയ മഞ്ഞിന്റെ കുളിരില്‍ മയങ്ങികിടന്നു. മുഖത്തേക്ക് വീണ നേരിയ സൂര്യവെട്ടത്തിന്റെ സുഖത്തില്‍പുരാതനമായ കല്‍ക്കെട്ടുകള്‍ക്കിടയില്‍നിന്ന് കാട്ടുതെറ്റിപൂക്കള്‍ പുറത്തേക്ക് കണ്ണുചിമ്മിനോക്കി. താന്തോന്നിക്കുളത്തിലെ ആഴമുള്ള...











