മുംബൈ: വരാനിരിക്കുന്ന സംസ്ഥാന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ മതപരിവർത്തനം തടയുന്നതിനായി കർശനമായ നിയമം അവതരിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതിയിടുന്നു. ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാർ നിയമസഭയിൽ ഇത് പ്രഖ്യാപിച്ചു.
മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങളെ അപേക്ഷിച്ച് നിർദ്ദിഷ്ട നിയമത്തിൽ കർശനമായ വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിയമപരമായി പ്രാബല്യത്തിലാകുന്നതോടെ ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ പതിനൊന്നാമത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ നേതൃത്വത്തിൽ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും മതപരിവർത്തനത്തിനെതിരെ നിയമം തയ്യാറാക്കുമെന്നും പങ്കജ് ഭോയാർ സഭയെ അറിയിച്ചു. ഈ വിഷയത്തിൽ പോലീസ് ഡയറക്ടർ ജനറൽ തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, വരാനിരിക്കുന്ന (ശീതകാല) സമ്മേളനത്തിൽ ഈ നിയമം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന നിയമസഭയുടെ ശൈത്യകാല സമ്മേളനം സാധാരണയായി ഡിസംബറിൽ മഹാരാഷ്ട്രയുടെ രണ്ടാമത്തെ തലസ്ഥാനമായ നാഗ്പൂരിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: