തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത് മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമെന്ന് മാതാവ്. ആറ് കോടി രൂപയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ജയ്സന്റെ മാതാവ്് പറഞ്ഞു.വെളളിയാഴ്ച രാവിലെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ ജയ്സണ്‍ അലക്സിനെ കണ്ടത്
കന്റോണ്മെന്റ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു ജയ്സണ്‍ അലക്സ്. ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ മകന്‍ ഒപ്പിട്ടിരുന്നില്ലെന്ന് മാതാവ് പറഞ്ഞു. ബില്ലില്‍ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്സണിന്റെ അമ്മ ജമ്മ അലക്സാണ്ടര്‍ പറഞ്ഞു.
ജെയ്സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: