തിരുവനന്തപുരം : ബുധനാഴ്ച നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഡ്യൂട്ടിയ്‌ക്ക് എത്താത്തവരുടെ ശമ്പളം തടയും. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും കെഎസ്ആര്‍ടിസി സി എം ഡിയുടെ ഉത്തരവില്‍ പറയുന്നു.
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കില്ലെന്നാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നേരത്തേ പറഞ്ഞത്.പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കെ എസ് ആര്‍ ടി സിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും പണിമുടക്കാനുളള സാഹചര്യമല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുമെന്നാണ് ഇടതു മുന്നണി കണ്‍വീനര്‍ ആയ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ പറഞ്ഞത്.നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ എസ് ആര്‍ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉള്‍പ്പെട്ട സംയുക്ത വേദിയാണ് ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുളളത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പണിമുടക്കുന്നവരുടെ ആവശ്യങ്ങള്‍.കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍മോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികളും, ആര്‍ ജെഡിയും പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു.
തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ജനാധിപത്യ അവകാശങ്ങളും ഉന്നയിച്ചാണ് പൊതു പണിമുടക്കെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു.പണിമുടക്ക് ബാങ്കിംഗ്, തപാല്‍, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, സംസ്ഥാന ഗതാഗത സേവനങ്ങള്‍ എന്നിവയെ ബാധിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.അതേസമയം പൊതു പണിമുടക്കിനെ തള്ളികളയണമെന്ന് ബി എം എസ് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: