ന്യൂദല്‍ഹി : കേരളത്തിലുളളത് മികച്ച റെയില്‍വേ എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിനായുള്ള റെയില്‍വേ ബജറ്റ് വര്‍ധിപ്പിച്ചത് മൂന്നും നാലും മടങ്ങാണ്.കേരളത്തിലെ റെയില്‍വേ വിഹിതം പ്രധാനമന്ത്രി വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത നാല് വരി ആക്കുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാകും നിര്‍മാണമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അങ്കമാലി ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയില്‍ എത്തിയപ്പോള്‍ നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഷൊര്‍ണൂര്‍ – എറണാകുളം പാത മൂന്നുവരിയായി വികസിപ്പിക്കും. എറണാകുളം – കായംകുളം പാതയും കായംകുളം- തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ കിട്ടില്ല എന്ന് ചിലര്‍ പ്രചരിപ്പിച്ചതും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: