തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെപ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല.
മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ് അതിന് തുടക്കം കുറിച്ചതെന്ന് ജയരാജൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ദേശാഭിമാനി ലേഖനത്തിൽ നിന്ന്,
1994 നവംബര്‍ 25ന് അഴിമതിക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെ ഡിവൈഎഫ്ഐയുടെ സമരത്തിനുനേരെ വെടിവയ്‌പ്പും ലാത്തിച്ചാര്‍ജും നടത്തിയതിനെ തുടര്‍ന്ന് 5 പേര്‍ രക്തസാക്ഷികളായി. 6 പേര്‍ക്ക് വെടിയുണ്ടയേറ്റും 133 പേര്‍ക്ക് ലാത്തിച്ചാര്‍ജിലും പരിക്കേറ്റു.
യുഡിഎഫ് സര്‍ക്കാരായിരുന്നു അന്ന് അധികാരത്തില്‍. 1995 ജനുവരി 20ന് തലശേരിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി കെ പത്മനാഭന്‍ നായരെ അന്വേഷണ കമീഷനായി സര്‍ക്കാര്‍ നിയോഗിച്ചു. 1997 മാര്‍ച്ച് 27ന് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: