തിരുവനന്തപുരം: പുതിയ പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നിലനില്‍ക്കെ ആണ് കൂടിക്കാഴ്ച.
രാജ്ഭവന്‍ നല്‍കിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പൊലീസുകാരെ നിയോഗിച്ച തീരുമാനം ഡി ജി പി ആയിരുന്ന ഷേക് ദര്‍വേഷ് സാഹിബ് പിന്‍വലിച്ചിരുന്നു. ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിലാണ് പിന്‍ വലിച്ചത്. സര്‍ക്കാര്‍ ഇടപെട്ടാണ് ഉത്തരവ് പിന്‍വലിപ്പിച്ചത്.
സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണര്‍ക്ക് കടുത്ത നീരസമുണ്ട്. പുതിയ പൊലീസ് മേധാവിയെ ഗവര്‍ണര്‍ നീരസം അറിയിച്ചെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: