തിരുവനന്തപുരം: ബിജെപി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താന്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെന്ന വ്യാജ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി.
നട്ടാല്‍ മുളയ്‌ക്കാത്ത പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് അബ്ദുളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.തിരുവനന്തപുരത്ത് നടന്ന് കോര്‍കമ്മറ്റിയില്‍ ഭാരവാഹികളുടെ ചര്‍ച്ച ഒരു അജണ്ട പോലും ആയിരുന്നില്ല.വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്‍പം ലോജിക്കെങ്കിലും വേണ്ടേ
ഈ വാര്‍ത്ത പടച്ചുണ്ടാക്കിയാള്‍ ഏത് ജേര്‍ണലിസം സ്‌കൂളിലാണ് പഠിച്ചതെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.
ഹിന്ദു സേവ കേന്ദ്രയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രതീഷ് വിശ്വനാഥിനെ ബി ജെ പി ഭാരവാഹിയായി നിയമിക്കുന്നതിനെ എ പി അബ്ദുള്ളക്കുട്ടി എതിര്‍ത്തെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടെന്നാണ് വാര്‍ത്ത പടച്ചുണ്ടാക്കിയത്.
പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കാനുളള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയെന്നും പ്രതിഷേധ സൂചകമായി പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്‌തെന്നുമുളള വ്യാജ വാര്‍ത്തകളാണ് ഏതാനും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: