കോട്ടയം: പ്രകൃതിയെ മലിനപ്പെടുത്തി ശുദ്ധമായ വെള്ളവും വായുവും ലഭ്യമല്ലാതാക്കുന്ന കാലഘട്ടത്തില്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്പിനുള്ള പദ്ധതിയാണ് സ്വച്ഛതാ പഖ്‌വാഡാ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വച്ഛതാ പഖ്‌വാഡാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയെ മാതൃഭാവത്തില്‍ നിലനിര്‍ത്താന്‍ പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.
അദ്ദേഹം കുട്ടികള്‍ക്ക് സ്വച്ഛത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വൃക്ഷത്തൈ നട്ട അദ്ദേഹം, സ്‌കൂളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്ഥാപിച്ച സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്ററിന്റേയും മാലിന്യ നിര്‍മാര്‍ജ്ജന ബിന്നുകളുടേയും വെര്‍ച്വല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീമന്‍ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, എംഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ്ബ് ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍, ഐഒസി എംഡി ഗീതിക വര്‍മ, ജയമോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: