ന്യൂദൽഹി ; ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ശ്രമങ്ങളെ തകര്‍ത്തതില്‍ സുപ്രധാന പങ്കുവഹിച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആകാശ്. ഇന്ത്യയുടെ ഈ ആയുധത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞതുമാണ് . ഇപ്പോഴിതാ ബ്രസീൽ ഇന്ത്യയുടെ ആകാശ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.
ജൂലൈ 5 മുതൽ 8 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും . പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചു. ബ്രസീലുമായുള്ള പ്രതിരോധ സഹകരണത്തെക്കുറിച്ച് ഇന്ത്യ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു .
ഇന്ത്യയിലെ ആകാശ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ തത്സമയ പ്രദർശനം ബ്രസീലിയൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടുണ്ട് . ഇന്ത്യയുടെ ആശയവിനിമയ സംവിധാനം, പട്രോളിംഗ് കപ്പലുകൾ, സ്കോർപീൻ അന്തർവാഹിനികൾ , ആകാശ് വ്യോമ പ്രതിരോധ സംവിധാനം , തീരദേശ നിരീക്ഷണ സംവിധാനം , ഗരുഡ തോക്കുകൾ എന്നിവയിലും ബ്രസീലിന് താൽപ്പര്യമുണ്ട്.
.ഓപ്പറേഷൻ സിന്ദൂരിനു ശേഷം ചൈനീസ്, ടർക്കിഷ് ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക താവളങ്ങൾ ലക്ഷ്യമിടാൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് ആകാശത്ത് വച്ച് തന്നെ പാകിസ്ഥാന്റെ എല്ലാ ഡ്രോണുകളെയും തകർത്തു.
ജി 20 ഉപഗ്രഹ ദൗത്യത്തിൽ ഇന്ത്യയും ബ്രസീലും ഒരുമിച്ച് പ്രവർത്തിക്കുന്നു. എംകെയു , എസ്എംപിപി തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഇതിനകം തന്നെ ബ്രസീലിലേക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും വിതരണം ചെയ്യുന്നുണ്ട് . രണ്ട് പ്രധാന ബ്രസീലിയൻ കമ്പനികളായ ടോറസ് അർമാസും സിബിസിയും ഇന്ത്യയിൽ നിക്ഷേപങ്ങളും ആയുധ നിർമ്മാണവും വർദ്ധിപ്പിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: