വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയുടെ മേയറാകാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ ഹൃദയം ഇന്ത്യയ്‌ക്കുവേണ്ടിയല്ല മറിച്ച് പാകിസ്ഥാനുവേണ്ടിയാണ് തുടിക്കുന്നത്. അദ്ദേഹം പലപ്പോഴും മുസ്‌ലിംകൾക്കായി വാദിക്കുന്നത് ഇപ്പോൾ കാണാം.
ഗാസയിലെ മുസ്‌ലിംകൾക്കായി വാദിക്കുകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. സൊഹ്‌റാൻ മംദാനിയുടെ മാനസികാവസ്ഥ ഇതിൽ നിന്ന് മനസ്സിലാക്കാം. ഇന്ത്യയ്‌ക്ക് പകരം പാകിസ്ഥാന്റെ പരിപാടികളിലും റാഡിക്കൽ മുസ്‌ലിമിസത്തെക്കുറിച്ച് സംസാരിക്കുന്നതിലും അദ്ദേഹത്തെ പലപ്പോഴും കാണാനാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മംദാനിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്.
സൊഹ്‌റാൻ മംദാനിയുടെ തീവ്രമായ പ്രത്യയശാസ്ത്രത്തോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വളരെ രോഷാകുലനാണ്. ന്യൂയോർക്ക് മേയറായി മംദാനിയെ തിരഞ്ഞെടുക്കുന്നത് ട്രംപിന് ഇഷ്ടമല്ല. “അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ് , അദ്ദേഹം മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ അത് ന്യൂയോർക്കിന് വളരെ മോശമാണ്. ഇത് രാജ്യത്തിനും ഭയങ്കരമായ കാര്യമാണ്.” – തിങ്കളാഴ്ച ന്യൂയോർക്ക് മേയർ പ്രൈമറിയിൽ സൊഹ്‌റാൻ മംദാനി വിജയിച്ച ശേഷം ട്രംപ് തന്റെ എക്സ് അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ വിമർശിച്ചു.
യഥാർത്ഥത്തിൽ സൊഹ്‌റാൻ മംദാനിയുടെ പ്രത്യയശാസ്ത്രത്തിൽ ട്രംപ് തീർച്ചയായും അസ്വസ്ഥനാണ്. ട്രംപ് മംദാനിയെ നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് വിളിച്ചു. ന്യൂയോർക്കിൽ അദ്ദേഹം അധികാരത്തിൽ വന്നാൽ അവിടം ഒരു കമ്മ്യൂണിസ്റ്റ് പട്ടണം ആയി മാറുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേ സമയം ആരാണ് സൊഹ്‌റാൻ മംദാനി. ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ പൗരനാണ് സൊഹ്‌റാൻ മംദാനി. 33കാരനായ മംദാനി ഉഗാണ്ടയിലാണ് ജനിച്ചതെങ്കിലും ഇന്ത്യൻ വംശജരായ മാതാപിതാക്കൾക്കിടയിലാണ് അദ്ദേഹം യുഎസിൽ വളർന്നത്. 2021 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ പ്രതിനിധിയാണ് അദ്ദേഹം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. വാടക നിയന്ത്രണം, സൗജന്യ ഗതാഗതം, കുട്ടികളുടെ സംരക്ഷണം, സമ്പന്നരുടെ മേൽ നികുതി വർദ്ധിപ്പിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ അദ്ദേഹത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
അതേ സമയം മംദാനി ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഒരു തീവ്ര ഇസ്ലാമിസ്റ്റിന്റെതാണ്. അദ്ദേഹം പാകിസ്ഥാനെ വളരെയധികം സ്നേഹിക്കുന്നു. പാകിസ്ഥാനിലെ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നു. ഇതുമാത്രമല്ല മംദാനി പാകിസ്ഥാനെയും പാകിസ്ഥാനികളെയും വളരെയധികം പ്രശംസിക്കുന്നു. പാകിസ്ഥാനെ മനോഹരമായ ഒരു രാജ്യമായും അവിടുത്തെ ജനങ്ങളുടെ കഴിവുകളെയും മംദാനി പ്രശംസിക്കുന്നത് കാണാം
ചില പുരോഗമനവാദികൾ മംദാനിയെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അജണ്ട വോട്ടർമാരെ വഴിതിരിച്ചുവിടുമെന്ന് പല പ്രമുഖരും ബിസിനസ് നേതാക്കളും ആശങ്കപ്പെടുന്നുണ്ട്. ട്രംപും റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളും മംദാനിയെ കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്ന് ആണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: