കൊച്ചി: ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പെണ്‍സുഹൃത്ത് ഷഹാനയുടെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊല ചെയ്തത്.
ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വെളിപ്പെടുത്തി.ഷഹാനയെയും അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്താണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: