എറണാകുളം : പൊലീസുദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്.
കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണമുണ്ടായത്.ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
മുഹമ്മദിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: