തിരുവനന്തപുരം : വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര് ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് പൊലീസ് നിഗമനം.ദമ്പതികളെയും മക്കളെയുമാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന് എന്നിവരാണ് മരിച്ചത്.
വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് ഇവരുടെ വീട്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ അക്കൗണ്ടന്റ് ആണ് അനില്‍കുമാര്‍. ഇദ്ദേഹത്തിന് വായ്പ അടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് പ്രാഥമികവിവരം.
രാവിലെ 9 മണിയോടെയാണ് അയല്‍ക്കാര്‍ കൂട്ട ആത്മഹത്യ നടന്ന വിവരം അറിയുന്നത്.നാല് പേരെയും വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും യഥാക്രമം 20ഉം 25ഉം വയസാണ് പ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: