പാലക്കാട്: നെല്ലിയാമ്പതിയില്‍ പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കുള്ള പോബ്സണ് റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.
പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിവരമറിഞ്ഞ് കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികള്‍ ആരംഭിക്കും.
വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: