ന്യൂദല്‍ഹി: സമാധാനവും ക്രമസമാധാനപാലനവുമാണ് ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ഏറ്റവും നിര്‍ണായക ഘടകങ്ങളെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയോടും അശാന്തി പടര്‍ത്തുന്ന മാവോയിസ്റ്റ് ഘടകങ്ങളോടും സഹിഷ്ണുതയില്ലാത്ത നയമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് മണ്ഡപത്തില്‍ നടന്ന റൈസിങ് നോര്‍ത്ത് ഈസ്റ്റ് ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് – 2025, ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ മേഖലയെ അതിര്‍ത്തിമേഖലയായി മാത്രം കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതു വളര്‍ച്ചയുടെ മുന്നണിപ്പോരാളിയായി മാറുകയാണ്. ഈ മേഖലയുടെ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഭാരതം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ മേഖല ഒരുകാലത്ത് ഉപരോധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും നാടായിരുന്നു. അത് അവിടുത്തെ യുവാക്കളുടെ അവസരങ്ങളെ സാരമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനം കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 10 – 11 വര്‍ഷത്തിനിടെ പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി. ഈ മാറ്റം മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും കൊണ്ടുവന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സമൃദ്ധിയും അവസരവും കൊണ്ടുവരുന്ന അഷ്ടലക്ഷ്മിയുടെ ചൈതന്യമാണ് വടക്കുകിഴക്കന്‍ മേഖലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാണ് വടക്കുകിഴക്കന്‍ മേഖലയുടെ ഏറ്റവും വലിയ ശക്തി. അഭിവൃദ്ധി പ്രാപിക്കുന്ന ജൈവസമ്പദ്വ്യവസ്ഥ, മുള വ്യവസായം, തേയില ഉല്പാദനം, പെട്രോളിയം, കായികമേഖല, നൈപുണ്യ വികസനം എന്നിവയ്ക്കും പാരിസ്ഥിതിക-സാംസ്കാരിക വിനോദസഞ്ചാരത്തിനുമുള്ള വളര്‍ന്നുവരുന്ന കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖല മാറുകയാണ്. ജൈവ ഉല്പന്നങ്ങള്ക്കു വഴിയൊരുക്കുന്ന മേഖലയാണിത്. ഊര്‍ജത്തിന്റെ ശക്തികേന്ദ്രമായും അവിടം നിലകൊള്ളുന്നു.
വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ഋഅടഠ എന്നതു ദിശമാത്രമല്ല, മറിച്ച്, കാഴ്ചപ്പാടുകൂടിയാണ്. ഋാുീംലൃ (ശാക്തീകരിക്കല്‍), അര േ(പ്രവര്‍ത്തിക്കല്‍), ടൃേലിഴവേലി (കരുത്തേകല്‍), ഠൃമിളെീൃാ (പരിവര്‍ത്തനം ചെയ്യല്‍) എന്ന കാഴ്ചപ്പാടാണ് വടക്കുകിഴക്കിനെക്കുറിച്ചുള്ള നയരൂപീകരണത്തിന് ആധാരം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ മേഖല കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു, ഇത് പരിവര്‍ത്തനാത്മക മാറ്റങ്ങള്‍ക്ക് കാരണമായി.
കേന്ദ്ര, വടക്കുകിഴക്കന്‍ മേഖലാ വികസനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, മിസോറം മുഖ്യമന്ത്രി ലാല്‍ദുഹോമ, കേന്ദ്ര വടക്കുകിഴക്കന്‍ മേഖലാ വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: