വസ്തു ഒന്നെയുള്ളുവെന്നും ആ ഒരേ വസ്തുവിന്റെ പ്രതിബിംബങ്ങള്‍ ആണ് പ്രപഞ്ചവും പ്രാപഞ്ചിക വസ്തുക്കളും ജീവനും ജീവജാലങ്ങളും സ്വഭാവവും കര്‍മ്മങ്ങളും പ്രതിഭാസങ്ങളും എല്ലാമെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നു. ആധുനികശാസ്ത്രം ഇന്ന് ഇക്കാര്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ജീവനെ (life) സയന്‍സ് അംഗീകരിച്ചു. എന്നാല്‍ ജീവാത്മാവ് (consciounsess), ദൃഷ്ടാവ് (observer), അതുപോലെ പരമാത്മാവ് (super consciounsess) എന്നീ സത്യബോധാനുഭവത്തെ (infinite & real source of life) ഇതേവരെ ആധുനികശാസ്ത്രം ആത്യന്തിക സത്യമായി അംഗീകരിച്ചിട്ടില്ല. പല രൂപത്തില്‍ അഥവാ പല ഭാവത്തില്‍ അവര്‍ ഈ മൂന്നു സത്യങ്ങളേയും കാണുന്നതു കൊണ്ടുള്ള പ്രശ്‌നമാകാം. ഒരുപക്ഷേ, അത് സയന്‍സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകും എന്ന ചിന്തകൊണ്ടും ആവാം. ചിലപ്പോള്‍, ഭാരതീയ വൈദിക ജ്ഞാനത്തിന്റെയും ഗീതോപദേശത്തിന്റെയും ഒക്കെ ശാസ്ത്രീയതയും പ്രസക്തിയും കുടുതലായി ലോകശ്രദ്ധയില്‍ വരരുതെന്ന പാശ്ചാത്യ നിലപാടുകൊണ്ടുമാകാം. അതെന്തായാലും ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ശാസ്ത്രലോകം മാതൃകാപരമായ ഒരു മാറ്റം തേടുകയാണ് (Science at the crossroads always look for a paradigm shitf) എന്നു നിസ്സംശയം പറയാം.
Particle is the indivisible independent entity as per particle physics and as per the standard model explanations. Everything including spacetime is made up of this tiny etnity in quanta എന്നതാണ് സയന്‍സ് ഏറ്റവും ഒടുവിലായി പറഞ്ഞുവയ്‌ക്കുന്നത്. ഇത് എത്രയോ സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ ശ്രുതികള്‍ പ്രഖ്യാപിച്ചതാണ്.
ഈ പരമാണു (particle) ബ്രഹ്‌മത്തില്‍ നിന്നുണ്ടായതാണ്. ബ്രഹ്‌മത്തില്‍ സ്ഥിതമാണ്, അതില്‍ ലയിക്കുകയും ചെയ്യുന്നു എന്നത് ഋഷിപ്രോക്തമാണ്. സയന്‍സ് ചതുര്‍ബലങ്ങള്‍ (Four Forces) എന്ന് വിശേഷിപ്പിക്കുന്ന ശക്തികളും spacetime എന്ന് വിളിക്കുന്ന ദേശകാലവും എല്ലാം ഉണ്ടാക്കിയും അഴിച്ചും കാണിക്കുന്ന പ്രാപഞ്ചികര്‍മ്മവും തദനുബന്ധമായ സര്‍വ്വ തത്ത്വങ്ങളും ഒക്കെത്തന്നെ ബ്രഹ്‌മത്തില്‍ സ്ഥിതിചെയ്യുന്നതാണ് അര്‍ജ്ജുനാ എന്നാണല്ലോ ഭഗവാന്‍ പറഞ്ഞു കൊടുത്തത്. ഇങ്ങനെയുള്ള ഏക വസ്തുവിനെകുറിച്ചും അതിന്റെ കാരണത്തെകുറിച്ചും അതിന്റെ സംയോജന, സഹകരണ, സഹവാസ, സന്ദേശ, സംവിധാന, സംഹാര, സ്ഥിതി സമ്പ്രദായ വൈവിധ്യങ്ങളാല്‍, പരിണമിച്ചും പരിച്ഛിന്നമായും കണമായും അണ്ഡമായും സൂക്ഷ്മ പിണ്ഡമായും ബൃഹത് പിണ്ഡമായും പരിമാണമാര്‍ന്ന് അഖണ്ഡബ്രഹ്‌മാണ്ഡമായും ദൃശ്യമാകുന്നതൊക്കെയും ഈ ‘ഞാന്‍’ തന്നെ എന്ന് കൃഷണന്‍ പറയുന്നത് ബ്രഹ്‌മത്തെ പറ്റിയാണല്ലോ.
ഈ ക്രമം മനസ്സിലാക്കിയാല്‍ പ്രപഞ്ചത്തെയും അതിന്റെ നിയാമക കാരണവും നിയന്താവും ആയ ബ്രഹ്‌മത്തെയും അറിയാന്‍ വലിയ വിഷമമുണ്ടാകില്ല. ഋഷിപരമ്പര അത് സുവ്യക്തമാക്കി നമുക്ക് തന്നിട്ടുമുണ്ട്. എന്നാല്‍ സാധാരണക്കാരില്‍ വസ്തു-ബോധ-ക്രമത്തില്‍ വന്ന മാറ്റം സത്യത്തെ (Reality) {പത്യക്ഷത്തില്‍ അല്ലെങ്കില്‍ ഇന്ദ്രീയാനുഭവത്തിലൂടെ മാത്രം ദര്‍ശിക്കുന്ന ഭൗതിക വസ്തുവായി കണ്ടതുകൊണ്ടാകാം ഇന്നു ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത്. ഈ തെറ്റിദ്ധാരണ മാറ്റി ഋഷിപ്രോക്ത സത്യങ്ങള്‍ കരതലാമലകംപോലെ മനസ്സിലാക്കാന്‍ സയന്‍സിന്റെ ഇന്നത്തെ ക്വാണ്ടം ഫിസിക്‌സിന്റെ തത്ത്വങ്ങള്‍ നന്നായി പഠിച്ചാലും മതി. പക്ഷേ, തിരിച്ചാകുന്നതാണ് കുടുതല്‍ എളുപ്പം എന്നു പ്രത്യേകം പറയേണ്ടല്ലോ. കാരണം വൈദികജ്ഞാനത്തില്‍ ഇതിന് കാരണമായ ബ്രഹ്‌മമെന്ന അനുഭവബോധവും അതിന്റെ സ്വഭാവമായ ശക്തി സ്വരൂപവും തെളിഞ്ഞു കാണാം, അതും സ്വന്തം വ്യക്തിത്വമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: