കരുനാഗപ്പള്ളി: നാഷണല്‍ ലെവല്‍ ഇന്റര്‍ കോളജിയേറ്റ് മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ തുടക്കമായി. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ടെക്‌നോളജി ഇന്നോവേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍വേണുഗോപാല്‍ മള്‍ട്ടിഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. അമൃതപുരി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ബാംഗ്ലൂര്‍ ഇന്‍ഫോസിസ് നോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് എസ്. രാമചന്ദ്രന്‍, തെങ്കാശി സെമിക്‌റ്റേഴ്‌സ് സിഇഒ അനന്തന്‍ അയ്യാസാമി, സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് അദര്‍ ഡിസബിലിറ്റീസ് റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജി. വിജയരാഘവന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിശിഷ്ടാഥിതികളുള്‍പ്പെടെ പങ്കെടുത്ത് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഇന്ത്യയുടെ നൂറ്റാണ്ട്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും പ്രഭാഷണവും സംഘടിപ്പിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ശങ്കര്‍, അമൃത സ്‌കൂള്‍ ഓഫ് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പ്രിന്‍സിപ്പാള്‍ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യ, എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീന്‍ ഡോ. എസ് എന്‍ ജ്യോതി എന്നിവര്‍ പങ്കെടുത്തു.
ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ദേശീയതല മള്‍ട്ടിഫെസ്റ്റിന്റെ ഭാഗമായി 25 സാങ്കേതിക ശില്പശാലകള്‍, മത്സരയിനങ്ങള്‍, ഡ്രോണ്‍ വര്‍ക്ക്‌ഷോപ്പ്, ഹാക്കത്തോണ്‍, പ്രഭാഷണ പരമ്പരകള്‍ എന്നിവയുള്‍പ്പെടെ 70 ഇവന്റുകളാണ് അമൃതപുരി ക്യാമ്പസില്‍ നടക്കുന്നത്. കൂടാതെ ഹരിചരണ്‍, മസാല കോഫി ബാന്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന റെവല്‍ഷോ, ഗ്രാന്റ് ഓട്ടോ എക്‌സ്‌പോ എന്നിവയും അമൃതപുരി ക്യാമ്പസില്‍ നടക്കും. ഫിഫ്ത് സ്‌ട്രോക്ക് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഓട്ടോ എക്‌സ്‌പോയില്‍ ഭാരതത്തിന് അകത്തും പുറത്തുമുള്ള വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് ദിവസത്തെ മള്‍ട്ടിഫെസ്റ്റില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: