തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയുടെ അഞ്ചാം ദിനത്തിൽ ശ്രീലക്ഷ്മി ശങ്കർദേവ് നയിച്ച എസ് എസ് ലൈവിന്റെ ബാൻഡ് പെർഫോമൻസും പിന്നണി ഗായകർ അണിചേർന്ന ശ്രുതിലയ സന്ധ്യയും പ്രേക്ഷകർക്ക് ആവേശം പകർന്നു.
നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും കവർ വേർഷനിൽ പാടിയാണ് എസ് എസ് ലൈവ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. “കണ്ണോട് കാൺപതെല്ലാം”,”അപ്പോഴും പറഞ്ഞില്ലേ” എന്നീ പാട്ടുകളുടെ കവർ വ്യത്യസ്ത അനുഭവങ്ങളായി.
കൂടാതെ ബാലഗോപാൽ ആർ അവതരിപ്പിച്ച വയലിൻ കവർ കാണികളിൽ കൗതുകം ഉണ്ടാക്കി. “പടകാളി”, “രാര വേണു” തുടങ്ങിയ ഗാനങ്ങളുടെ വയലിൻ കവർ സംഗീത നിശയിൽ ഉണ്ടായിരുന്നു. ഇവരോടൊപ്പം ജിബിൻ (ഡ്രംസ്), ഷെറോൺ റോയ് ഗോമസ് (കീബോർഡ്), ജോബി പി.എസ് (കീബോർഡ്), അഭിജിത്ത് സുധി (ഗിറ്റാർ), അദ്വൈത് (ഗിറ്റാർ), അഖിൽ എ. ബി (സൗണ്ട് എൻജിനീയർ), കൃഷ്ണകുമാർ ആർ ജെ എന്നിവരും ബാൻഡിന്റെ ഭാഗമാണ്.
ഇതിനുശേഷം നടന്ന ശ്രുതിലയ സന്ധ്യയുടെ ഭാഗമായി ഷാൻ ആൻ ഷാക്ക് ഒപ്പം രേഷ്മ രാഘവേന്ദ് , കൃതിക, മീനു, ബബിത ബഷീർ എന്നിവർ അണിനിരന്നു. രേഷ്മ ആലപിച്ച “അങ്ങ് വാന കോണില്”കൃതിക ആലപിച്ച “ജിയാ ചലേ”, ഷാൻ ആൻ ഷായുടെ കുതന്ത്രം എന്നീ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: