പീയൂഷ് ഗോയല്‍
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
പൊതുസംഭരണത്തിനായി സുതാര്യവും സമഗ്രവും കാര്യക്ഷമവുമായ ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിലെ ആഗോള മാതൃകയായി ഉയര്‍ന്നിരിക്കുകയാണ് ഗവണ്മെന്റ് ഇ മാര്‍ക്കറ്റ്പ്ലേസ് (GeM). 1.6 ലക്ഷത്തിലധികം സര്‍ക്കാര്‍ ഉപഭോക്താക്കളെയും 23 ലക്ഷത്തിലധികം വ്യാപാര, സേവന ദാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്ഫോം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2047 ലെ വികസിത ഭാരതം എന്ന ദര്‍ശനത്തിന്റെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണ്.
ഈ പരിവര്‍ത്തനാത്മക ഡിജിറ്റല്‍ സംരംഭത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ട് ഒമ്പത് വര്‍ഷത്തിനുള്ളില്‍, അഴിമതി തുടച്ചുനീക്കിയും ചെറു പട്ടണങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), വനിതകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും, സാധനങ്ങളും സേവനങ്ങളും സര്‍ക്കാര്‍ സംഭരിക്കുന്ന രീതിയില്‍ GeM വിപ്ലവം സൃഷ്ടിച്ചു.
ഉപയോക്തൃ-സൗഹൃദമായ ഈ പ്ലാറ്റ്ഫോം, വിശേഷാധികാരമുള്ള ചുരുക്കം ചിലര്‍ക്ക് അന്യായമായ നേട്ടം നല്കുന്ന മത്സരാധിഷ്ഠിതമല്ലാത്തതും അതാര്യവുമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സപ്ലൈസ് ആന്‍ഡ് ഡിസ്പോസല്‍സ് എന്ന കുപ്രസിദ്ധ സംവിധാനത്തെ മാറ്റിസ്ഥാപിച്ച യഥാര്‍ത്ഥ രത്നമാണ്. കാലഹരണപ്പെട്ട ആ സ്ഥാപനം ഒരിക്കല്‍ കൈവശം വച്ചിരുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭൂമിയിലാണ് പുതിയ വാണിജ്യ ഭവന് നിര്‍മിച്ചതും.
അതിശയകരമായ പുരോഗതി
2016 ല്‍ ആരംഭിച്ചതിനുശേഷം, 13.4 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓര്ഡറുകളിന്മേലുള്ള ഇടപാടുകള്‍ ഏലങ പോര്‍ട്ടല്‍ മുഖേന നടത്തിയിട്ടുണ്ട്. 2024-25 ല്‍ പ്ലാറ്റ്ഫോമിലെ പൊതു സംഭരണം 5.43 ലക്ഷം കോടിയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക വിറ്റുവരവ് 7 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഇടപാടുകളുടെ വ്യാപ്തി പരിഗണിക്കുമ്പോള്‍, ദക്ഷിണ കൊറിയയിലെ KONEPS പോലുള്ള സ്ഥാപനങ്ങളെ മറികടന്ന്, സമീപഭാവിയില്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ പൊതുസംഭരണ പോര്‍ട്ടലായി ഇത് മാറും.
ജിഇഎം സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
സന്തുലിത വളര്‍ച്ചയുടെ ചാലകശക്തി
പ്രധാനമന്ത്രി മോദിയുടെ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന ദൗത്യത്തിന് അനുപൂരകമായി സന്തുലിത വളര്‍ച്ചയുടെ നിര്‍ണായക ചാലകശക്തിയായി ഈ പ്ലാറ്റ്ഫോം വര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, വനിതകള്‍ നയിക്കുന്ന സംരംഭങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സുഗമമായ മാര്‍ഗ്ഗം ഒരുക്കുന്നു. പ്രവേശനത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കി, ചെറുകിട ആഭ്യന്തര ബിസിനസുകളെ ഇ-ടെന്‍ഡറുകളില്‍ പങ്കെടുക്കാനും അവരുടെ ബിസിനസുകള്‍ വികസിപ്പിക്കാനും പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നു.
ചെറുകിട ബിസിനസുകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി തന്ത്രപരമായ വിവിധ സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളും വനി
താ സംരംഭകരുടെ ഉത്പന്നങ്ങളും സേവനങ്ങളും തിരിച്ചറിയാനും തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ലക്ഷ്യങ്ങള്‍ മറികടക്കുന്നു
‘സ്റ്റാര്‍ട്ടപ്പ് റണ്‍വേ’, ‘വുമണിയ’ തുടങ്ങിയ ജിഇഎമ്മിലെ സമര്‍പ്പിത സ്റ്റോര്‍ ഫ്രണ്ട്സ് ഈ ബിസിനസുകളുടെ ദൃശ്യപരതയും പൊതുസംഭരണത്തിലെ വിഹിതവും ഫലപ്രദമായി വര്‍ദ്ധിപ്പിച്ചു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ നിന്ന് 25 ശതമാനം സംഭരണവും വനിതകള്‍ നയിക്കുന്ന ബിസിനസുകളില്‍ നിന്ന് 3 ശതമാനം സംഭരണവും എന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും മറികടക്കുന്നതിനും ഇത് സര്‍ക്കാരിനെ സഹായിച്ചു. ഏലങ ല്‍ നടത്തുന്ന ഇടപാടിന്റെ ഏകദേശം 38 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്കാണ്. വനിതാ സംരംഭകരില്‍ നിന്നുള്ള സംഭരണം ഏകദേശം 4 ശതമാനമാണ്.
2025 ഏപ്രില്‍ വരെ, 30,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ജിഇഎം മുഖേന 38,500 കോടിയിലധികം മൂല്യമുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ, 1.81 ലക്ഷം ഉദ്യം- പരിശോധിത വനിതാ സംരംഭകര്‍ക്ക് ഈ പോര്‍ട്ടലിലൂടെ ഏകദേശം 50,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.
വലിയ സമ്പാദ്യം
ജിഇഎം മുഖേനയുള്ള പരിവര്‍ത്തനത്തിലൂടെ ചില ഓര്‍ഡറുകളെ 33 ശതമാനം മുതല്‍ 96ശതമാനം വരെ ലാഭത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രാജ്യത്തെ സാധാരണ പൗ
രന്മാര്ക്ക് പ്രയോജനപ്രദമായ വിധത്തില്‍ ബിസിനസ് സുഗമാക്കുക, ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന മോദി സര്‍ക്കാരിന്റെ ദൗത്യത്തിന് അനുകൂലമായി സംഭവിച്ച മാറ്റമാണ് ശ്രദ്ധേയമായ ഈ ലാഭത്തിന് കാരണം.
ലോകബാങ്കിന്റെ ഒരു സ്വതന്ത്ര വിലയിരുത്തല്‍ വ്യക്തമാക്കുന്നത് ജിഇഎം മുഖേന വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ ഏകദേശം 9.75% ലാഭിക്കാനാകുമെന്നാണ്. ഇത് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള പൊതു സംഭരണത്തില്‍ ഏകദേശം 1,15,000 കോടി ലാഭിക്കാന്‍ കാരണമായി. ഇതുവഴിയുള്ള സംഭരണത്തിലൂടെ 20,000 കോടി രൂപയുടെ കരാറില്‍ റിവേഴ്സ് ലേലം വഴി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസിക്ക് 2,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍, വാക്സിനുകള്‍, ഡ്രോണുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളുടെ സുതാര്യവും ചെലവ് കുറഞ്ഞതുമായ സംഭരണത്തിന് ജിഇഎം സഹായകമാണ്.
ചെറുകിട സംരംഭങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു കൊണ്ട്, അടുത്തിടെ ഇടപാട് നിരക്കുകള്‍ ഗണ്യമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 0.30 ശതമാനം എന്ന കുറഞ്ഞ ഫീസ് ഈടാക്കും. അതേസമയം 10 കോടി രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 3 ലക്ഷം പരിധി നിശ്ചയിച്ച് ഫീസ് ഈടാക്കും – മുമ്പത്തെ 72.50 ലക്ഷത്തില്‍ നിന്ന് ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യ, എഐ അധിഷ്ഠിത സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളോടെ ബിസിനസ് ചെയ്യുന്നതിനുള്ള നൂതനവും സുഗമവുമായ മാര്‍ഗ്ഗങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്ലാറ്റ്ഫോം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. സംഭാഷണ വിശകലനത്തിലും ബിസിനസ് ഇന്റലിജന്‍സിലും പരിശീലനം ലഭിച്ച ഉപകരണമായ ‘ഏലങഅക’ എന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്ബോട്ടും വിന്യസിച്ചിട്ടുണ്ട്. ചാറ്റ്ബോട്ട് 8 പ്രാദേശിക ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ ബിസിനസ് സുഗമമാക്കുന്നതിന് വോയ്സ് കമാന്‍ഡ് പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്നു.
സൂക്ഷ്മ, ചെറുകിട സംരംഭങ്ങളടക്കമുള്ള വില്‍പ്പനക്കാര്‍ക്ക് ധനസഹായവും വാഗ്ദാനം ചെയ്യുന്നു. അര്‍ഹമായ പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്ക് 10 മിനിറ്റിനുള്ളില്‍ ഈട് രഹിത ധനസഹായം ഇത് വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നേടുന്നതിനുള്ള ഏകജാലകമായി വര്‍ത്തിക്കുന്ന ജിഇഎം സഹായ് 2.0 പ്ലാറ്റ്ഫോമും അവതരിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദി വിഭാവനം ചെയ്യും വിധം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന ലക്ഷ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ജിഇഎം പോര്‍ട്ടല്‍ നിര്‍ണായക ചാലകശക്തിയായി നിലകൊള്ളുന്നു. സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും കൈപിടിച്ചുയര്‍ത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇതെപ്പോഴും അധിക നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു. അതോടൊപ്പം നികുതിദായകരുടെ പണം മത്സരാധിഷ്ഠിത വിലയില്‍ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: