തിരുവനന്തപുരം:മദ്യപിച്ച ശേഷം തര്‍ക്കത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പ്രതികളെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടി പൊലീസ്. കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫര്‍(38), നാലാം പ്രതി വാളിക്കോട് സ്വദേശി മുഹമ്മദ് ഫാറൂഖ്(44), അഞ്ചാം പ്രതി കാട്ടാക്കട സ്വദേശി മഹേഷ് (48) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് വയനാട് വൈത്തിരിയില്‍ നിന്നും പിടികൂടിയത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ (26) നെടുമങ്ങാട് മാര്‍ക്കറ്റില്‍വെച്ച് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.
ഒന്നാം പ്രതി അഴിക്കോട് സ്വദേശി നിസാര്‍, മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീര്‍ എന്നിവര്‍ നേരത്തെ പിടിയിലായി. ഇപ്പോള്‍ ജാഫറും മഹേഷും നേരത്തെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പ്രതികളും ഹാഷിറും നെടുമങ്ങാട്ടെ ബാറില്‍ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായി. അവിടെവെച്ചു പരസ്പരം കയ്യേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്നു മാര്‍ക്കറ്റിനുള്ളില്‍ എത്തിയ ഇവര്‍ ഹാഷിറിനെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി.
കഴുത്തിലും തുടയിലും തലയിലുമായി ആഴത്തിലുള്ള ഒന്‍പതു മുറിവുകളുണ്ടായിരുന്ന ഹാഷിറിനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ ജോലി ചെയ്യുന്ന വയനാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പ്രതികളുണ്ടെന്ന വിവരം ലഭിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: