ന്യൂദല്‍ഹി: ചൈനയുടെ പിഎല്‍15 എന്ന റോക്കറ്റിന്റെ പരാജയം വ്യാപകമായ ചര്‍ച്ചാ വിഷയമാവുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ്, ആകാശ് മിസൈലുകളാണ് ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍15ഇ എന്ന റോക്കറ്റിന്റെ അന്തകരായത്. അതുപോലെ തന്നെ ചൈന നിര്‍മ്മിച്ച ഡ്രോണുകളെ ആകാശ് മിസൈലും ഡിആര്‍ഡിഒ നിര്‍മ്മിച്ച ഡ്രോണ്‍ വിരുദ്ധ സംവിധാനവും ചേര്‍ന്ന് അടിച്ചിട്ടു. . മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ അയച്ച 400 മുതല്‍ 500 ഡ്രോണുകളെ വരെയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ തകര്‍ത്തിട്ടത് എന്നത് ചൈനയുടെ ഡ്രോണുകളുടെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ വ്യോമപ്രതിരോധസംവിധാനം ജാം ചെയ്യുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇത് മൂലം ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ചു. ചൈനയുടെ ആയുധപ്പുര കാലഹരണപ്പെട്ടതാണോ എൻ്ന ചോദ്യമാണ് ഉയരുന്നത്. അതോ പാകിസ്ഥാന് കളിപ്പാട്ടതുല്യമായ ആയുധങ്ങള്‍ മാത്രം നല്‍കി ചൈന പറ്റിച്ചോ?
ഇതോടെ പാകിസ്ഥാന് ചൈന നല്‍കിയ ആയുധങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതാണോ എന്ന ചോദ്യം ഉയരുകയാണ്. ഇക്കാര്യം ലോകമാധ്യമങ്ങളില്‍ ഇന്ന് ചൂടന്‍ ചര്‍ച്ചാവിഷയമാണ്. ഈ ചര്‍ച്ചയില്‍ മുഖം നഷ്ടപ്പെടുന്നത് പാകിസ്ഥാന് മാത്രമല്ല, ചൈനയ്‌ക്ക് കൂടിയാണ്. കാരണം 2025ല്‍ തായ് വാനെ പിടിച്ചെടുത്ത് ചൈനയുമായി ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഈ ആയുധങ്ങള്‍ പോരാതെ വരും.
ഇന്ത്യയുടെ മിസൈലുകളുടെ അടിയേറ്റ് വീണ് കിടക്കുന്ന പിഎല്‍-15ഇ എന്ന ചൈനയുടെ റോക്കറ്റിന്റെ ഫോട്ടൊ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ചൈനയുടെ എയര്‍ ടു എയര്‍ (വായുവില്‍ നിന്നും വായുവിലേക്ക്) റോക്കറ്റ് ആണ് പിഎല്‍-15ഇ. ഈ മിസൈല്‍ ചൈന ഇതുവരെ യുദ്ധരംഗങ്ങളില്‍ പരീക്ഷിച്ചിരുന്നില്ല. അത് ആദ്യം പരീക്ഷിച്ചതാകട്ടെ ഇന്ത്യയിലെ കശ്മീരിലാണ്. അത് തികഞ്ഞ പരാജയവുമായി.
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പിഎല്‍15ഇ മിസൈല്‍ ഉപയോഗിച്ചെങ്കിലും അത് പരാജയപ്പെട്ടെന്നും ഇന്ത്യന്‍ പ്രദേശത്ത് വീണെന്നും ഇന്ത്യ വെളിപ്പെടുത്തി. തെളിവായി ഇന്ത്യന്‍ പ്രദേശത്ത് പതിച്ച പിഎല്‍-15ഇ എന്ന മിസൈലിന്റെ അവശിഷ്ടവും ഇന്ത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ വ്യോമപ്രതിരോധസംവിധാനവും തികഞ്ഞ പരാജയമായിരുന്നു. ഇന്ത്യ ചൈനയുടെ വ്യോമപ്രതിരോധസംവിധാനം ജാം ചെയ്തതോടെ ഇന്ത്യയുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും അതിശക്തമായ ആക്രമണം പാകിസ്ഥാന് മേല്‍ അഴിച്ചുവിടാന്‍ സാധിച്ചു. അപ്പോള്‍ ഇന്ത്യയുടെ റോക്കറ്റുകള്‍ക്ക് ജാം ചെയ്യാന്‍ കഴിയുന്ന ദുര്‍ബലമായ വ്യോമപ്രതിരോധസംവിധാനമായിരുന്നോ ചൈനയിലേത് എന്ന ആശങ്ക ഉയരുകയാണ്.
ചൈനയുടെ മിസൈലുകള്‍ യുദ്ധത്തില്‍ ഫലപ്രദമല്ലെന്നാണ് ഇന്ത്യയുമായുുള്ള യുദ്ധം തെളിയിച്ചത്. ചൈനയുടെ പല ആയുധങ്ങള്‍ വളരെമുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. ഇത് കാലാനുസൃതമായി ആധുനികവല്‍ക്കരിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ പരിഷ്കാരം ആവശ്യമാണെന്ന സന്ദേശമാണ് ചൈനീസ് മിസൈലിന്റെയും ഡ്രോണിന്റെയും പരാജയം ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: