വാഷിങ്ടണ്‍: കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റീസ് (ഡിഎച്ച്എസ്) ആണ് ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം പരിഗണിക്കുന്നത്. പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് യുഎസ് പൗരത്വം സമ്മാനിക്കും. ഇത്തരമൊരു നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ഡിഎച്ച്എസ് സ്ഥിരീകരിച്ചു.
വകുപ്പിലെ ജീവനക്കാരില്‍ നിന്ന് റിയാലിറ്റി ഷോ സംബന്ധിച്ച് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചിട്ടില്ല. ഓരോ നിര്‍ദേശവും അംഗീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ മുന്‍പ് സമഗ്രപരിശോധനക്ക് വിയേയമാക്കുന്ന പതിവുണ്ടെന്നും പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക് ലോഗ്ലിന്‍ പറഞ്ഞു.
കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് പരിപാടിയുടെ അവതാരകന്‍. ദേശസ്നേഹവും പൗരധര്‍മവും ആവോളമുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ തെളിയിക്കേണ്ടി വരും. കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് സൂചന. പരാജയപ്പെടുന്നവര്‍ക്ക് രാജ്യംവിട്ടുപോകേണ്ടിയും വരും. ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍.
സ്വര്‍ണം കുഴിച്ചെടുക്കുന്നതു മുതല്‍ ഫോര്‍ഡിന്റെ പഴയ മോഡല്‍ കാര്‍ അഴിച്ച് സെറ്റുചെയ്യുന്നതുവരെ മത്സരങ്ങളുടെ പട്ടികയിലുണ്ട്. എലിസ് ദ്വീപിലാണ് മത്സരം ആരംഭിക്കുന്നത്. ഓരോ എപ്പിസോഡിലും ഒരു മത്സരാര്‍ത്ഥി പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: