പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാർഷികാഘോഷമായ എന്റെ കേരളം മേളയുടെ ഭാഗമായി കേരളത്തിന്റെ നവോത്ഥാന പൈതൃകം മുതല്‍ നവകേരള നിര്‍മ്മിതി വരെ ഒരു കുടക്കീഴിലൊരുക്കി ഭാരത് ഭവന്റെ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ ഷോ ‘നവോത്ഥാനം നവകേരളം.
മേളയിലെ കലസന്ധ്യയിൽ ഒരുക്കിയ ദൃശ്യ വിരുന്നിന് പുറകിൽ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ആണ്.
മേളയുടെ ആദ്യദിനത്തിൽ വേദിയിൽ അരങ്ങേറിയ കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഒരേ സമയം കാണികൾക്ക് അറിവും അനുഭൂതിയും ഉണർത്തി. നവോത്ഥാന വഴികളും സംസ്ഥാനം അതിജീവിച്ച പ്രളയവും കോവിഡ് മഹാമാരിയും സാമൂഹിക നീതിയുടെയും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ വിജയകഥകളും ഷോയിലൂടെ ദൃശ്യവത്ക്കരിച്ചു.
കേരളത്തിലെ വിവിധ കലാ വിഭാഗങ്ങളിലെ പ്രശസ്തരും പരിചയസമ്പന്നരുമായ എഴുപതിലധികം കലാകാരരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന സംഘമാണ് ആശയം അരങ്ങിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: