ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന ബോംബിട്ടപ്പോഴും ജിഹാദികള്‍ ചോദിച്ചത് ഒരൊറ്റ ചോദ്യമാണ്: പഹല്‍ഗാം ഭീകരരെ പിടിച്ചോ?
പിന്നീട് മെയ് എട്ടിന് ഇന്ത്യയ്‌ക്ക് നേരെ തുടര്‍ച്ചയായി പാകിസ്ഥാന്‍ അയച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സേന തകര്‍ത്തപ്പോഴും ജിഹാദികളുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യം ഇതായിരുന്നു:”പഹല്‍ ഗാമിലെ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ?”
പിന്നീട് മെയ് ഒമ്പതിന് രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ 11 സൈനിക വിമാനത്താവളങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ഇന്ത്യയാകെ മോദി സര്‍ക്കാരിന് കയ്യടിച്ചു. അപ്പോഴും കോണ്‍ഗ്രസും ജിഹാദികളും ചോദിച്ചത് ഇതേ ചോദ്യമാണ്:”പഹല്‍ഗാം ഭീകരരെ ഒരു ചുക്കും ചെയ്യാനായില്ലല്ലോ?”
ചൊവ്വാഴ്ച നടത്തിയ ഓപ്പറേഷന്‍ കെല്ലര്‍ എന്ന ദൗത്യത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ടിആര്‍എഫ് എന്ന ഭീകരസംഘടനയുടെ മേധാവി ഷാഹിദ് കുട്ടെയെ സൈന്യം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചതോടെ ഈ ചോദ്യത്തിനും ഉത്തരമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: