ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ചത് ശ്രദ്ധ നേടിയ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരുടെ വ്യാജ എക്സ് അക്കൗണ്ടുകള്‍ പിഐബി ഫാക്ട്-ചെക്ക് യൂണിറ്റ് കണ്ടെത്തി.
വ്യോമിക സിങ്ങിന്റേയും കേണല്‍ സോഫിയ ഖുറേഷിയുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തുകയാണെന്നും ഈ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പിഐബി ആവശ്യപ്പെട്ടു. ഈ അക്കൗണ്ടുകള്‍ക്ക് ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ബ്ലൂ ടിക്കും ഉണ്ട്.വ്യോമിക സിങ്ങിനോ സോഫിയ ഖുറേഷിക്കോ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ഇല്ല. ഈ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ ഈ വ്യാജ അക്കൗണ്ടുകള്‍ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. വ്യോമിക സിങ്ങിന്റെ വ്യാജ അക്കൗണ്ടിന് 28.4 കെ ഫോളോവേഴ്‌സും ഖുറേഷിയുടേതിന് 68 കെ ഫോളോവേഴ്‌സും ഉണ്ടായിരുന്നു. സൈന്യത്തിന്റേതായി വരുന്ന സംശയാസ്പദമായ വീഡിയോകള്‍ സൃഷ്ടിക്കുന്ന കെണിയില്‍ വീഴരുതെന്ന് പിഐബി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: