തിരുവനന്തപുരം: അറസ്റ്റിലാകുന്നവര്‍ക്ക് അതിനുള്ള കാരണം വ്യക്തമാക്കി നോട്ടീസ് നല്‍കണമെന്ന് നിര്‍ദേശിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. ഭരണ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി രാഷ്‌ട്രീയ എതിരാളികളെയടക്കം അകാരണമായി അറസ്റ്റു ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. 2023ലെ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47 അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കേണ്ടത് അനിവാര്യമാണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അറസ്റ്റുള്ള കാരണം മനസ്സിലാക്കാനുള്ള വ്യക്തിയുടെ അവകാശം കേവലം ഔപചാരികതയല്ല, ഭരണഘടനപരമായി അനിവാര്യമായ കാര്യമാണെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കിയത്. ലഹരിമരുന്ന് കേസില്‍ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തയാളുടെ പിതാവും നിക്ഷേപ തട്ടിപ്പില്‍ കോഴിപ്പുറം പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയുടെ മാതാവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: