ന്യൂദല്‍ഹി: ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം 2030 ആകുന്നതോടെ നിലവിലുള്ളതിന്‌റെ ഇരട്ടിയാകുമെന്നാണ് നിഗമനം. പരസ്പരം ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വില ഗണ്യമായി കുറയുകയും ചെയ്യും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങള്‍ക്കുമുള്ള തീരുവ ബ്രിട്ടനും ഇറക്കുമതി ചെയ്യുന്ന അത്രതന്നെ ഉത്പന്നങ്ങള്‍ക്കും തീരുവ ഇന്ത്യയും കുറയ്‌ക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാര്‍ അന്തിമമാക്കിയെങ്കിലും പ്രാബല്യത്തിലാകാന്‍ സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തിലേറെ സമയം എടുക്കും. വിവിധ തലങ്ങളില്‍ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഇരുന്ന് കരാറിന്‌റെ വിവിധ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. വ്യവസ്ഥകള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്‌റെ അംഗീകാരം ലഭിക്കാന്‍ ഒരു വര്‍ഷത്തോളം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: