വികസനങ്ങള്‍ നടത്തേണ്ടത് പഴമ നില നിര്‍ത്തിക്കൊണ്ടുവേണമെന്ന് ആര്‍ക്കിടെക്റ്റര്‍ പദ്മശ്രീ ജി. ശങ്കര്‍. 1970-80 കാലത്ത് രാജ്യത്തുതന്നെ ഏറ്റവും നല്ല ഒരു നഗരമായിരുന്ന തിരുവനന്തപുരം കഴിഞ്ഞ 35 വര്‍ഷമായി മാലിന്യമടക്കം പല കാര്യങ്ങളിലും കൂപ്പുകുത്തിയിരിക്കുന്നു. അവയ്‌ക്ക് മാറ്റമുണ്ടാക്കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്കേ കഴിയൂ. സ്മാര്‍ട്ട്‌സിറ്റി പദ്ധതി ജനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നത് പരിശോധിക്കണം. വലിയശാല കാന്തല്ലൂര്‍ പാഠശാല സംരക്ഷിക്കുന്നതിനും തിരുവനന്തപുരത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിനും പദ്ധതി തയാറാക്കി നല്‍കിയെങ്കിലും അത് ചവറ്റുകുട്ടയില്‍ പോയതാണ് അനുഭവം. തിരുവനന്തപുരത്തിന്റെ പച്ചപ്പ് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാന്‍ സമൂഹം ഒന്നിച്ചിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: