ശ്രീനഗർ : പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ജമ്മുവിനെ ലക്ഷ്യമിട്ട് ഡ്രോണുകൾ ഉപയോഗിച്ചത് . ജമ്മുവിലെ ചന്നി പ്രദേശത്ത് സ്ഫോടനങ്ങളും വെടിവയ്‌പ്പുകളും ഉണ്ടായതായും റിപ്പോർട്ടുകളുണ്ട് . തുടർന്ന് നഗരത്തിൽ വൈദ്യുതിയും നിലച്ചു.
ജമ്മു കശ്മീരിലെ അഖ്‌നൂർ അടക്കമുള്ള ജില്ലകളിലുടനീളം അപായ സൈറണുകൾ മുഴങ്ങുന്നുണ്ട്. മേഖലയിൽ കനത്ത പീരങ്കി വെടിവയ്‌പ്പ് ആരംഭിച്ചു. പാകിസ്ഥാൻ ആക്രമണത്തിന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകുന്നുണ്ട്.
ജമ്മു ഭരണകൂടം ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും എൻഡിഎംഎയും സർക്കാരും പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു . ഉധംപൂർ, ജമ്മു, അഖ്‌നൂർ, പത്താൻകോട്ട് എന്നിവ ലക്ഷ്യമിട്ടാണ് പീരങ്കി, ഡ്രോൺ ആക്രമണങ്ങൾ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: