കറാച്ചി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബലൂച് ലിബറേഷൻ ആർമി, (ബിഎൽഎ) പാകിസ്ഥാൻ ആർമിയുടെ വാഹനം ആക്രമിച്ചതായിട്ടാണ് റിപ്പോർട്ട്.
ഈ സ്ഫോടനത്തിൽ 12 പാകിസ്ഥാൻ സൈനികർ മരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാകിസ്ഥാൻ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്താൻ ബിഎൽഎ ഐഇഡി ഉപയോഗിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഈ വീഡിയോയിൽ ശക്തമായ ഒരു ഐഇഡി സ്ഫോടനം കാണാൻ കഴിയും. പാകിസ്ഥാൻ ആർമി വാഹനം പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ആക്രമണത്തിന് ശേഷം വാഹനത്തിൽ സഞ്ചരിച്ചിരുന്ന 12 പാകിസ്ഥാൻ സൈനികരും മരിച്ചു. പാകിസ്ഥാൻ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്
അതേ സമയം വ്യാഴാഴ്ച രാവിലെ തന്നെ പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് നിരവധി സ്ഫോടനങ്ങളുടെ വാർത്തകൾ പുറത്ത് വരുന്നുണ്ട്. ലാഹോർ വിമാനത്താവളത്തിന് സമീപമാണ് ഈ സ്ഫോടനങ്ങൾ നടന്നതെന്നാണ് വിവരം. പാകിസ്ഥാനിലെ പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് ആണ് സ്ഫോടന വാർത്ത സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: