ന്യൂദല്‍ഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി പാക് സര്‍ക്കാര്‍.എങ്ങനെ തിരിച്ചടിക്കണമെന്ന് പാകിസ്ഥാന്‍ സൈന്യം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണമായും അടച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാനിലേയും അധിനിവേശ കാശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകര്‍ന്നത്. 31 പേര്‍ കൊല്ലപ്പെട്ടെന്നാണ് പാകിസ്ഥാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.എന്നാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടെന്നും കൊടും ഭീകരരും കൊല്ലപ്പെട്ടതിനാല്‍ പാകിസ്ഥാന്‍ വിവരം മറച്ചു വയ്‌ക്കുകയാണെന്നുമാണ് ഇന്ത്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: