തിരുവനന്തപുരം: യുവസംവിധായകന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയില്‍. നേമം സ്വദേശി അനീഷാണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥര്‍ നേമത്തെ വീട്ടില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
‘ഗോഡ്സ് ട്രാവല്‍’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതിനിടെ, ഇന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ സിനിമ അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെ 115ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി.പയ്യന്നൂര്‍ കണ്ടങ്കാളി റെയില്‍വേ ഗേറ്റിന് സമീപം വച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്.
ഏറെ നാളായി ഇയാള്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: