ന്യൂദൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് സമാജ്വാദി പാർട്ടി നേതാവ് ലാൽ ബിഹാരി യാദവിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി നൽകി ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല. സർവകക്ഷി യോഗത്തിന് ശേഷം കോൺഗ്രസ് നേതാക്കളും ആർജെഡി നേതാക്കളും ഇപ്പോൾ എസ്പി നേതാക്കളും ഓരോരുത്തരായി പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
പഹൽഗാം ആക്രമണം രാഷ്ട്രീയമായി നടന്നതാണെന്ന് എസ്പി നേതാക്കൾ പറയുന്നു. അതിനർത്ഥം അവർ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകി, സുരക്ഷാ സേനയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ഇതിൽ നിന്നും മനസിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു..കൂടാതെ പുൽവാമ ആക്രമണം വോട്ടിന് വേണ്ടിയാണെന്ന് എസ്പിയുടെ രാം ഗോപാൽ യാദവ് ഒരിക്കൽ പറഞ്ഞിരുന്നു. ഇൻഡി സഖ്യവും പാകിസ്ഥാനും രണ്ട് ശരീരങ്ങളും ഒരു ആത്മാവും പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനുമുമ്പ് പഹൽഗാം വിഷയത്തിൽ ബിജെപി വക്താവ് സംബിത് പത്ര ഇൻഡി മുന്നണിയെയും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കണക്കറ്റ് വിമർശിച്ചിരുന്നു. ‘ഇത് പുറത്തുനിന്നുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയും അകത്തു നിന്നുള്ള പാകിസ്ഥാൻ വർക്കിംഗ് കമ്മിറ്റിയുമാണ്. എല്ലാ ദിവസവും ഒരു നേതാവ് വന്ന് പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നു. ഭീകരാക്രമണത്തിനു ശേഷമുള്ള ഓരോ ദിവസവും നമ്മൾ ആ കാര്യം അംഗീകരിക്കണമെന്ന് സൈഫുദ്ദീൻ സോസ് പറയുന്നു. നമ്മൾ വെള്ളം നിർത്തരുത് എന്ന് പറഞ്ഞ് സിദ്ധരാമയ്യ കരയാൻ തുടങ്ങിയിരിക്കുന്നു.” – സംബിത് പത്ര പറഞ്ഞു.
കൂടാതെ രാഹുൽ ഗാന്ധിയെ പാകിസ്ഥാനിൽ വ്യാപകമായി പ്രശംസിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: