ഇസ്ലാമാബാദ് ; ഇന്ത്യ ആക്രമിച്ചാൽ താൻ ഇംഗ്ലണ്ടിലേയ്ക്ക് ഓടി പോകുമെന്ന് പാകിസ്ഥാൻ ദേശീയ അസംബ്ലി അംഗം ഷേർ അഫ്സൽ ഖാൻ മർവാത്ത് . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ എന്തുചെയ്യുമെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷേർ അഫ്സൽ ഖാൻ മർവാത്ത് . “ഒരു യുദ്ധമുണ്ടായാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോകും.മോദി എന്റെ ബന്ധു ഒന്നുമല്ല . ഞാൻ പറഞ്ഞാൽ കേൾക്കാൻ “ എന്നാണ് ഷേർ അഫ്സൽ ഖാൻ മർവാത്തിന്റെ മറുപടി.
പ്രസ്താവനയ്ക്ക് ശേഷം പാകിസ്ഥാൻ നേതാക്കളെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുകയാണ്. നേതാക്കൾക്ക് പോലും സൈന്യത്തിൽ വിശ്വാസമില്ലെങ്കിൽ സാധാരണക്കാർ എന്തുചെയ്യണമെന്നാണ് ചോദ്യം . പ്രധാനമന്ത്രി നരേന്ദ്ര മോദി പിരിമുറുക്കം കുറയ്ക്കാൻ സംയമനം പാലിക്കണമോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, “മോദി എന്റെ അമ്മായിയുടെ മകനാണോ, അതിനാൽ അദ്ദേഹം എന്റെ വാക്കുകൾ കേട്ട് നിന്ന് പിന്മാറുമോ?” എന്നും ഷേർ അഫ്സൽ ഖാൻ മർവാത്ത് മറുപടി നൽകി.
ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫുമായി (പിടിഐ) ഷേർ അഫ്സൽ മർവാത്തിന് ബന്ധമുണ്ടായിരുന്നു. എന്നാൽ കുറച്ചു കാലം മുമ്പ് അദ്ദേഹം പാർട്ടിയെയും നേതൃത്വത്തെയും വിമർശിച്ചിരുന്നു. ഇതിനുശേഷം, ഇമ്രാൻ ഖാൻ അദ്ദേഹത്തെ പാർട്ടിയിലെ പല പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: