പാലക്കാട്: ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍, ഗുരുജി ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരെക്കുറിച്ച് സമൂഹത്തില്‍ തെറ്റായ വ്യാഖ്യാനങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ഗവര്‍ണര്‍ ഡോ. രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആനിക്കോട് സാന്ദീപനി സാധനാലയ ചാരിറ്റബിള്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് പ്രഖ്യാപിച്ച സുകൃത സ്മൃതി പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണമാണ്. പിന്നില്‍ പാകിസ്ഥാന് മാത്രമല്ല പല പശ്ചാത്യ ശക്തികളുടെ സാമ്പത്തിക പിന്തുണയുമുണ്ട്. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം തട്ടുന്നതൊന്നും വച്ചു പൊറുപ്പിക്കില്ല. ഏതുതരം ആക്രമണത്തെയും ചെറുക്കാനുള്ള ശക്തിയായി ഭാരതം വളര്‍ന്നു. കാലടിയില്‍ ശങ്കരാചാര്യര്‍ക്ക് ഉചിതമായ സ്മാരകം ആവശ്യമാണെന്ന വിവരം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ഇക്കാര്യത്തിന് അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം നൂറാം വര്‍ഷത്തിലും വിപുലമായ ആഘോഷമല്ല സംഘടിപ്പിക്കുന്നത്. മറിച്ച് ആശയം എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. എല്ലാ ഗൃഹങ്ങളിലും ശങ്കരാചാര്യരുടെ പ്രതിമ എത്തിക്കുകയെന്ന സാന്ദീപിനിയുടെ പുതിയ പദ്ധതിക്കും ഗവര്‍ണര്‍ തുടക്കം കുറിച്ചു. ശ്രീ കാഞ്ചി ശങ്കരാചാര്യ സേവാട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പ്രകാശ് മുത്തുസ്വാമിക്ക് ശങ്കരാചാര്യരുടെ വിഗ്രഹം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
സ്വാമി അശേഷാനന്ദ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, റിട്ട സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ അജിത്ത് കുമാര്‍ വര്‍മ്മ, സാന്ദീപിനി സാധാനാലയ ട്രസ്റ്റി ഡോ. സി. ശ്യാംപ്രസാദ്, ശ്രുതിശ്യാം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: