ന്യൂദല്‍ഹി: ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള തുടങ്ങിയ കശ്മീരിലെ നേതാക്കള്‍ക്ക് ആദ്യ കൂറ് മതത്തോടും പിന്നെ പാകിസ്ഥാനോടും അത് കഴിഞ്ഞ് ചൈനയോടും പിന്നെ ഗാന്ധി കൂടുംബത്തോടുമാണെന്ന് ആഞ്ഞടിച്ച് ഹിന്ദുത്വ അനുഭാവമുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് രംഗനാഥന്‍. ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം കശ്മീര്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.
കശ്മീരില്‍ 30 വര്‍ഷമായി ജീവിച്ചിരുന്ന പാകിസ്ഥാനികളോട് കശ്മീര്‍ വിട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ ഒരു വലിയ തെറ്റായി അവതരിപ്പിക്കുകയാണ് കശ്മീരിലെ നേതാക്കളിപ്പോള്‍. പണ്ട് പതിനായിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ കശ്മീര്‍ വിട്ട് ഇസ്ലാമിക തീവ്രവാദികളുടെ അക്രമം ഭയന്ന് ഓടിപ്പോയപ്പോള്‍ ഇവര്‍ ആരും പ്രതികരിച്ചില്ലെന്നും ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടി.
തീവ്രവാദിയായ ബുര്‍ഹാന്‍ വാണിയെ യുവാക്കളുടെ മാതൃകയായാണ് ഇവര്‍ കാണുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ കശ്മീരില്‍ രക്തപ്പുഴയൊഴുക്കുമെന്ന് പറഞ്ഞയാളാണ് മെഹ്ബുബ മുഫ്തി. പഹല്‍ ഗാമിലെ തീവ്രവാദി ആക്രമണത്തെ ഇവര്‍ ആരും തള്ളിപ്പറഞ്ഞിട്ടില്ല. സ്വന്തം രാജ്യത്തെ പിന്തുണക്കാത്ത ഇക്കൂട്ടര്‍ രാജ്യത്തിന്റെ ശത്രുവാണ്. –
പ്രതികരിക്കാൻ ഇവിടെ എഴുതുക: