തിരുവനന്തപുരം: ഐഎച്ച്ആര്‍ഡിയുടെ സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസ സൗകര്യവും പങ്കിടുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ധാരണാ പത്രം ഒപ്പുവച്ചു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍ കുമാറും ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ. ജഗതി രാജ് വി. പിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.
സഹകരണത്തിന്റെ ഭാഗമായി ഐഎച്ച്ആര്‍ഡിയുടെ വിവിധ സ്ഥാപനങ്ങളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഹ്രസ്വ-ദീര്‍ഘകാല കോഴ്സുകള്‍ നടത്താനാകും.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനമാണ് ഐഎച്ച്ആര്‍ഡി. 9 എഞ്ചിനീയറിംഗ് കോളേജുകള്‍, 7 പോളി ടെക്നിക് കോളേജുകള്‍, 45 അപ്ലൈഡ് സയന്‍സ് കോളേജുകള്‍ അടക്കം 88 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐഎച്ച്ആര്‍ഡിക്കുള്ളത്. സാങ്കേതിക അറിവാര്‍ജ്ജിച്ച, തൊഴില്‍ നൈപുണ്യം നേടിയ യുവ തലമുറയെ വളര്‍ത്തി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുന്നതില്‍ സ്ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: