മുംബൈ: ഏപ്രില്‍ 28ന് 1311 രൂപയില്‍ നിന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഓഹരി മെയ് 2ന് 1422 രൂപയില്‍ എത്തി. ഇത് 2026ല്‍ 1720 രൂപയിലേക്ക് എത്തുമെന്നും ഇത് റിലയന്‍സ് ഓഹരിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍ നേട്ടമാകുമെന്നുമാണ് മോര്‍ഗന്‍സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ പ്രവചനം. മാത്രമല്ല, റിലയന്‍സിന്റെ ചുമതലയിലേക്ക് മുകേഷ് അംബാനിയുടെ പുതുതലമുറയായ അനന്ത് അംബാനിയെ കൊണ്ടുവന്നിരിക്കുകയാണ്. ഇതും ഏറെ പ്രതീക്ഷ പകരുന്ന നീക്കമാണ്.
ഇതിന് അടിസ്ഥാനപരമായ കുറെ കാരണങ്ങളും ഇവര്‍ നിരത്തുന്നു. റിലയന്‍സ് ജിയോ കൂടി ഉള്‍പ്പെടുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കുതിപ്പിന് പിന്നിലെ കാരണങ്ങള്‍? ബിസിനസ് രംഗത്തെ പുത്തന്‍ പ്രവണതകള്‍ കൂടി ഉള്‍ക്കൊണ്ട് മോദിയുടെ ഇന്ത്യ കുതിക്കുകയാണെന്നും ഈ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടുന്നു. അറിയാം റിലയന്‍സിന്റെ കുതിപ്പിന് പിന്നിലെ ഘടകങ്ങള്‍:
1. ടെലികോം രംഗത്തെ വരുമാനവളര്‍ച്ച, മത്സരം
5ജിയിലേക്ക് കടന്നതോടെ റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും. സാമ്പത്തിക വര്‍ഷം 2027-28 ആകുമ്പോഴേക്കും റിലയന്‍സ് ജിയോയുടെ ആര്‍ഒസിഇ (റിട്ടേണ്‍ ഓണ്‍ കാപിറ്റല്‍ എംപ്ലോയ് ഡ്) 9 ശതമാനത്തോളം ഉയരുമെന്ന് മോര്ഗന് സ്റ്റാന്‍ലി പ്രവചിക്കുന്നു.
2.നവഊര്ജ്ജമേഖല, ഹരിത ഊര്‍ജ്ജം
പുനരുപയോഗഊര്‍ജ്ജ രംഗത്ത് ചുവടുവെയ്ക്കുന്ന റിലയന്‍സ് 2026ല്‍ 10 ജിഗാവാട്ട് ഹരിതോര്‍ജ്ജം ഉല്പാദിപ്പിക്കുമെന്ന് മോര്ഗന് സ്റ്റാന്‍ലി. കണ്ട് ലയില്‍ ലിതിയം അയോണ്‍ ബാറ്ററി പ്ലാന്റും ഹൈഡ്രജന്‍ ഉല്പാദനവും വന്‍പ്രതീക്ഷകളാണ് റിലയന്‍സിന്. ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദനരംഗത്ത് റിലയന്‍സ് 2000 ഏക്കറില്‍ ആരംഭിക്കുന്ന ഫാക്ടറി വന്‍പ്രതീക്ഷ നല്കുന്നു.
3. എണ്ണ മുതല്‍ രാസോല്പന്നങ്ങള് വരെ
ഈ രംഗത്ത് പുതിയ പ്രതീക്ഷകള്‍ റിലയന്‍സ് പുലര്‍ത്തുന്നു. ഇന്ത്യയ്ക്കകത്ത് പെട്രോള്‍, ഡീസല്‍ റീട്ടെയ്ല്‍ ശൃംഖല വളരുകയാണ്. ചൈന യുഎസ് ഉല്പന്നങ്ങള്ക്ക് വ്യാപാരതീരുവ ഉയര്‍ത്തിയതോടെ റിലയന്‍സിന്റെ രാസവസ്തുക്കള്‍ക്ക് ഡിമാന്റ് വര്‍ധിക്കും. പിഇടി, പിവിസി രംഗത്ത് റിലയന്‍സ് ഉല്പാദനത്തില് വന്‍കുതിപ്പാണ് ഉണ്ടായത്.
4. റിലയന്‍സ് റീട്ടെയ്ല്‍ രംഗത്ത് നവോന്മേഷം
റീട്ടെയ്ല്‍ രംഗത്തെ തളര്‍ച്ചയില്‍ നിന്നും റിലയന്‍സ് കുതിച്ചുയര്‍ന്നു. റീട്ടെയ് ല്‍ രംഗത്ത് 2025 സാമ്പത്തിക വര്‍ഷം മുതല്‍ 2028 സാമ്പത്തിക വര്‍ഷം വരെ വാര്‍ഷികവളര്‍ച്ചാനിരക്ക് 17 ശതമാനമാണെന്ന് മോര്ഗന് സ്റ്റാന്‍ലി പ്രവചിക്കുന്നു. ഫാഷന്‍ ബ്രാന്‍ഡ്, പാക്കേജ് ചെയ്ത് ഉപഭോക്തൃ ഉല്പന്നങ്ങള്, ഓര്‍ഡര്‍ ചെയ്ത ഉല്പന്നങ്ങള് 30 മിനിറ്റില്‍ വീട്ടില്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് എന്നിവയിലാണ് റിലയന്‍സിന്റെ റീട്ടെയ്ല്‍ രംഗത്തെ ഭാവിപ്രതീക്ഷകള്‍.
5. റിലയന്‍സ് ഓഹരി പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് മോര്ഗന് സ്റ്റാന്‍ലിയും ജെപി മോര്‍ഗനും
ആഗോള നിക്ഷേപബാങ്കായ മോര്ഗന് സ്റ്റാന്‍ലി പറയുന്നത് റിലയന്‍സ് ഓഹരി 1422 രൂപയില്‍ നിന്നും 1645 രൂപയിലേക്ക് കുതിക്കുമെന്നാണ്. അമേരിക്കന്‍ വാണിജ്യ ബാങ്കായ ജെപി മോര്ഗന് പ്രവചിക്കുന്നത് 2026 മാര്‍ച്ചോടെ റിലയന്‍സ് 1540 രൂപയില്‍ എത്തിച്ചേരുമെന്നാണ്. അത്രത്തോളം റിലയന്‍സിന്റെ മൂല്യം സ്വതന്ത്രമാക്കപ്പെടുമെന്നാണ് പറയുന്നത്.
6. റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്പന
റിലയന്‍സിന്റെ കടബാധ്യതകള്‍ കുറയ്ക്കാന്‍ വേണ്ടി റിലയന്‍സ് ജിയോയെ ഓഹരി വിപണിയിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷ ഓഹരിയുടമകള്‍ക്ക് ഉണ്ട്. 2025 ജൂണ്‍ മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കില്‍ റിലയന്‍സ് ജിയോയുടെ പ്രാഥമിക ഓഹരി വില്പന ഉണ്ടായേക്കുമെന്ന് ഗോള്‍ഡ് മാന്‍ സാക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഏകദേശം 40000 കോടി രൂപയോളം വിപണിയില്‍ നിന്നും ഓഹരി വില്പനയില് നിന്നും പിരിച്ചെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: