തൃശൂര്‍: ആശാ സമരത്തോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്താണ് സമരം ഉദ്ഘാടനം ചെയ്തത്.
ആശമാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കലാമണ്ഡലം വൈസ് ചാന്‍സലറെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. തൃശൂരില്‍ പ്രതിഷേധത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആശമാര്‍ക്ക് ഓണറേറിയം പരിപാടിയില്‍ ഓണ്‍ലൈനായി സംബന്ധിക്കുന്നതില്‍ നിന്നാണ് മല്ലികാ സാരാഭായിയെ വിലക്കാന്‍ ശ്രമിച്ചത്.എന്നാല്‍ ഇതിനെതിരെ ചാന്‍സിലറെന്നാല്‍ മിണ്ടാതിരിക്കണോ എന്ന ചോദ്യമുയര്‍ത്തിയ മല്ലികാ സാരാഭായി, ഫേസ്ബുക്കില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം, മല്ലികാ സാരാഭായിയെ പിന്തിരിപ്പിക്കാന് നടത്തിയ സമ്മര്‍ദ്ദം സങ്കടകരമെന്ന് സാറാ ജോസഫ് പറഞ്ഞു.ശൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാല്‍ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാ സമരം.ഭയന്ന് ഒളിച്ചിരിക്കാന്‍ പറ്റുന്ന തീപ്പന്തമല്ല. മല്ലിക സാരാഭായിയുടെ നേരെ ഉണ്ടാകുന്ന വിദ്വേഷം ഔദ്യോഗികം അല്ലാതിരിക്കട്ടെ.
പൗരസമൂഹത്തിന്റെ പ്രതികരണമാണ് വേണ്ടത്. സര്‍ക്കാര്‍ ആശമാരുടെ ആവശ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ആശമാര്‍ സമരം നിര്‍ത്തി പോകണം. ഇതു രണ്ടും ഉണ്ടാകാത്ത കാലം പൊതു സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് സാറാ ജോസഫ് പറഞ്ഞു. അത്തരം പ്രതികരണമാണ് ആശ മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരത്തിലൂടെ ഉണ്ടാകുന്നത്. . സര്‍ക്കാരിന് എതിരായുള്ള നീക്കമല്ല ഇത്. സമരം ചെയ്യുന്ന സ്ത്രീകളോടുള്ള ഐക്യദാര്‍ഢ്യമാണെന്നും സാറാ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: