പാറ്റ്ന: ജാതി കണക്കെടുപ്പ് അടുത്ത സെന്‍സസിന്റെ ഭാഗമാക്കുമെന്ന പ്രഖ്യാപനത്തിന് ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു. ‘ചരിത്രപരമായ’ തീരുമാനമെന്ന് നേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചത്.
ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രം ഈ തീരുമാനം എടുത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.’
ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയും ഈ നീക്കത്തെ സ്വാഗതം ചെയ്തു. ‘അടുത്ത സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് മോദിജിയോട് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. മുഴുവന്‍ രാജ്യവും ബീഹാറും പ്രധാനമന്ത്രിയെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: