കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്റെ മകള്‍ ആറ് വയസ്സുകാരി ഇസ മെഹക്കിനാണ് വാരിയെല്ലിനു പരുക്കേറ്റത്.
ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിനു സമീപത്താണ് സംഭവമുണ്ടായത്. മേഞ്ഞ് നടന്നിരുന്ന രണ്ട് പോത്തുകള്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇസയുടെ ഇടത് വാരിയെല്ലിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. നിലത്തു വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: