കോട്ടയം: ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാടപ്പള്ളി മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടില്‍ മല്ലികയെ (36) ആണ് പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അനീഷിനെ ഇതേത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മല്ലിക ആത്മഹത്യ ചെയ്തതായി അനീഷ് വാര്‍ഡ് മെമ്പറെ അറിയിക്കുകയായിരുന്നു. മെമ്പര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ പരിക്കുകളോടെ മരിച്ചുകിടക്കുന്ന മല്ലികയെയാണ് കണ്ടെത്. മൂന്നു മണിക്കൂറിലേറെ കഴിഞ്ഞിട്ടാണ് അനീഷ് വിവരം അറിയിച്ചതെന്നും വ്യക്തമായി. മല്ലികയുടെ മുഖത്ത് കാര്യമായ പരിക്കുകളും കണ്ടെത്തി. അനീഷ് മദ്യപിച്ച് മല്ലികയുമായി വഴക്കു പതിവായിരുന്നുവെന്നും സംഭവദിവസവും ഒരു ഫോണ്‍ കോളിനെച്ചൊല്ലി വഴക്കുണ്ടായെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: