ഇസ്ലാമാബാദ് : ഇന്ത്യക്കാരുടെ രക്തം കൊണ്ട് സിന്ധുനദിയിൽ രക്തപുഴയൊഴുക്കുമെന്ന് പറഞ്ഞ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ബിലാവൽ ഭൂട്ടോയുടെ കുടുംബവും പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്തു . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ബക്തവാർ ഭൂട്ടോയും ആസിഫ ഭൂട്ടോയും രാജ്യം കാനഡയിലേക്ക് താമസം മാറിയെന്നാണ് സൂചന . ഇന്ത്യയെ വെല്ലുവിളിച്ച് രണ്ട് ദിവസത്തിനകമാണ് ബിലാവൽ ഭൂട്ടോയുടെ കുടുംബം പാകിസ്ഥാനിൽ നിന്ന് രക്ഷപെട്ടോടിയത് .
പഹൽഗാം ജിഹാദി ആക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ കർശ നീക്കങ്ങളും പാകിസ്ഥാനെ നിയന്ത്രിക്കാൻ സ്വീകരിച്ച കർശന നടപടികളും ഇസ്ലാമാബാദിലെ നേതാക്കളെയും റാവൽപിണ്ടിയിലെ സൈനിക കമാൻഡർമാരെയും ആശങ്കാകുലരാക്കി. രാജ്യത്തെ സൈനിക മേധാവികൾ, അപാരമായ സമ്പത്തിന്റെ ഉടമകളായി മാറിയിരുന്നവർ, ഒളിവിൽ പോയതായി പറയുന്ന നിരവധി വാർത്തകൾ മാധ്യമങ്ങളിൽ കാണുന്നുണ്ട്. സൈനിക മേധാവിയായിരുന്ന ജനറൽ മുനീറും ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: