തിരുവനന്തപുരം: കിള്ളിയാറിന്റെ സമഗ്രമായ വികസനത്തിന് വികലയായ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കപ്പുറത്ത് കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് മുന്‍ ഐജി എസ്.ഗോപിനാഥ് പറഞ്ഞു. കിളളിയാറിന് മനോഹാരിത വരുത്തണമെങ്കില്‍ ജനങ്ങള്‍ മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്. നമ്മുടെ സംസ്കാകാരത്തിന്റെ ഭാഗമായ നദികളെ അതിന്റേതായ പ്രൗഢിയോട് നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗോപിനാഥ് പറഞ്ഞു. ഒരു പത്രമാധ്യമം അവരുടെ സാമ്പത്തി മുന്നേറ്റം തിട്ടപ്പെടുത്തുന്നതിന് പകരം നാടിനെ അറിഞ്ഞ് ജനങ്ങളുടെ പ്രതിസന്ധികളെ അറിഞ്ഞ് അതിന് പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കുന്നത് ജന്മഭൂമിയുടെ മഹത്വമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: