തിരുവനന്തപുരം: ഇസ്ലാമിന്റെ അര്‍ത്ഥം ഭീകരത എന്നായി മാറിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളാണ് എന്ന് ബോധ്യപ്പെട്ട ശേഷമാണ് നിരപരാധികളായവരെ ഇസ്ലാമിക ഭീകരര്‍ വെടിവെച്ച് കൊന്നത്. അതിനാലാണ് പാകിസ്ഥാനെതിരെ സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഭാരതം നിര്‍ബന്ധിതമായത്. രണ്ടു ദിവസത്തിനുള്ളില്‍ തൊപ്പിവച്ച മുസ്ലീം ബാലന് തലയില്‍ കുടവുമായി എനിക്ക് ദാഹിക്കുന്നു എന്ന് പറയുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ വന്നതാണ് വീണ്ടും ഭീകരാക്രമണങ്ങള്‍ക്ക് കാശ്മീര്‍ വേദിയാകാന്‍ കാരണം. സത്യത്തെ സത്യമായി പറയാന്‍ ഭരണകൂടവും ജനങ്ങളും തയാറാകണം
ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമ. ആ തനിമയിലേക്ക് തിരികെയെത്തിക്കുക എന്ന ദൗത്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്. ഇടക്കാലത്ത് നാം ഹിന്ദുത്വത്തില്‍ നിന്ന് പിന്നോട്ട് പോയി. പിന്നീട് ഭരണം മാറി വന്നപ്പോഴാണ് വീണ്ടും തനിമയിലേക്ക് മടങ്ങിയെത്തിയത്. ആഴ്ചയില്‍ ഒരിക്കല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് നാമം ജപിക്കുകയും ഭക്ഷണം കഴിക്കുകയും തീര്‍ത്ഥ വിനോദ യാത്രകള്‍ നടത്തണമെന്നും ജെ. നന്ദകുമാര്‍ ആഹ്വാനം ചെയ്തു.
ഹിന്ദുമഹാ സമ്മേളനം ജനറല്‍ കണ്‍വീനര്‍ ജെ. ശരത്ചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്, യുവജന വിഭാഗം കണ്‍വീനര്‍ സാഗര്‍ എസ് നായര്‍, ഹരി തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.എസ്. നാരായണന്റെ വിയോഗത്തില്‍ സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: